Posts

Showing posts from January, 2022

എനിക്കിഷ്ടം

 നിന്നെ തഴുകി തലോടുന്ന കാറ്റിനെ എനിക്കിഷ്ടം  നിൻ കൈകളെ മനോഹരമാക്കും വളകൾ എനിക്കിഷ്ടം  നിൻ കാർകൂന്തൽ അമരും മുല്ലമൊട്ടെനിക്കിഷ്ടം  നിൻ പാദം തൊട്ടീടും മണ്ണെനിക്കിഷ്ടം  നിൻ മന്ദഹാസം പൊഴിയും മുഖമെനിക്കിഷ്ടം  കരുണയുള്ള നോട്ടമാം ആ കണ്ണനിക്കിഷ്ടം   ഭാവങ്ങൾ മിന്നിത്തിളങ്ങും നിൻ കവിൾത്തടം എനിക്കിഷ്ടം  ഈ ഇഷ്ടമെല്ലാം ഞാൻ എങ്ങനെ പറഞ്ഞിടും  ഈ നൊമ്പര മനസ്സിനെ ഞാൻ എങ്ങനെ അടക്കീടും