Posts

എനിക്കിഷ്ടം

 നിന്നെ തഴുകി തലോടുന്ന കാറ്റിനെ എനിക്കിഷ്ടം  നിൻ കൈകളെ മനോഹരമാക്കും വളകൾ എനിക്കിഷ്ടം  നിൻ കാർകൂന്തൽ അമരും മുല്ലമൊട്ടെനിക്കിഷ്ടം  നിൻ പാദം തൊട്ടീടും മണ്ണെനിക്കിഷ്ടം  നിൻ മന്ദഹാസം പൊഴിയും മുഖമെനിക്കിഷ്ടം  കരുണയുള്ള നോട്ടമാം ആ കണ്ണനിക്കിഷ്ടം   ഭാവങ്ങൾ മിന്നിത്തിളങ്ങും നിൻ കവിൾത്തടം എനിക്കിഷ്ടം  ഈ ഇഷ്ടമെല്ലാം ഞാൻ എങ്ങനെ പറഞ്ഞിടും  ഈ നൊമ്പര മനസ്സിനെ ഞാൻ എങ്ങനെ അടക്കീടും 

സ്വപ്നം

ആർക്കാണ് സ്വപ്‌നങ്ങൾ ഇല്ലാത്തതു. നമ്മൾ ഓരോരുത്തരും ജീവിക്കുന്നതു തന്നെ നമ്മുടെ ഓരോ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാനാണ് . ഓരോ സ്വപ്നങ്ങളും നമ്മളെ നമ്മുടെ ജീവിതത്തോട് കൂടുതൽ അടുപ്പിക്കും എനിക്ക് ഉറപ്പാണ്. ഓരോരുത്തരും അവരവരുടെ സ്വപനങ്ങൾക്കു പരിധി വെക്കാറില്ല. സ്വപ്നങ്ങൾ ആനന്ദമാണ്, അത് നമ്മുടെ ജീവിതത്തിനു ഒരു അഭിവാജ്യ ഘടകമാണ്. ചിലർ സമ്പത്തു സ്വപ്നം കാണുമ്പോൾ വേറെ ചിലർ അന്നന്നത്തെ ആഹാരം ആണ് സ്വപ്നം കാണുന്നത്. എനിക്കും ഒരു സ്വപ്നം ഉണ്ട് ഞൻ അതിനായി പ്രവർത്തിക്കും എന്റെ മരണം വരെ അത് നേടാതെ എനിക്ക് വിശ്രമം ഇല്ല.നമ്മുട സ്വപ്‌നങ്ങൾ നടക്കുമ്പോൾ നമ്മുടെ ജീവിതം സഫലമായി എന്ന് നമുക് പറയാം. പരിശ്രമിക്കുക നമ്മുടെ സ്വപ്നം നേടി എടുക്കുന്നവരെ.

രാത്രി

 രാത്രി  എത്ര മനോഹരം നീ  നിന്നിലേക്ക് ആഴ്ന്നു ഇറങ്ങുവാൻ മോഹമായി കാറ്റായി, തിരയായി, ഒരു ചെറു മഴത്തുള്ളിയായി   ഒരു പിടി നല്ലോർമകൾ സമ്മാനിച്ച് നീ. ഓരോ രാത്രിയും വിടപറയുമ്പോഴും  കാത്തിരിപ്പു ഞാൻ നല്ലൊരു പ്രഭാതത്തിനായി നീയില്ലായിരുന്നെങ്കിൽ മർത്യനു ജീവിതം ദുസ്സഹം ഓരോ നിറമെഴും കിനാവുകൾ സമ്മാനിച്ച് നീ  തഴുകി അകന്നു പോകുന്നതെവിടെ