രാത്രി
രാത്രി
എത്ര മനോഹരം നീ
നിന്നിലേക്ക് ആഴ്ന്നു ഇറങ്ങുവാൻ മോഹമായി
കാറ്റായി, തിരയായി, ഒരു ചെറു മഴത്തുള്ളിയായി
ഒരു പിടി നല്ലോർമകൾ സമ്മാനിച്ച് നീ.
ഓരോ രാത്രിയും വിടപറയുമ്പോഴും
കാത്തിരിപ്പു ഞാൻ നല്ലൊരു പ്രഭാതത്തിനായി
നീയില്ലായിരുന്നെങ്കിൽ മർത്യനു ജീവിതം ദുസ്സഹം
ഓരോ നിറമെഴും കിനാവുകൾ സമ്മാനിച്ച് നീ
തഴുകി അകന്നു പോകുന്നതെവിടെ
Comments
Post a Comment